ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് പ്രതിസന്ധിയിലായ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് കൈത്താങ്ങായി ആലുവ ഫെഡറൽ ബാങ്ക്. പ്രതിസന്ധികൾക്കിടയിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സജീവമായ ആലുവയിലെ പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് ഫെഡറൽ ബാങ്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആലുവ റീജണൽ ഹെഡുമായ ജോയി തോമസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് അസി. വൈസ് പ്രസിഡന്റുമാരായ കെ.ജെ. ജോജോ, കെ.ജെ. ജസ്റ്റിൻ എന്നിവർ സംബന്ധിച്ചു.