മൂവാറ്റുപുഴ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിലെ മാലിന്യ നിർമ്മാർജ്ജനവിഭാഗത്തിലെ ശുചീകരണ തൊഴിലാളികളായ വനിതകൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി. മൂവാറ്റുപുഴ നഗരസഭ കൗൺസിലർ മേരി ജോർജ് തോട്ടവും ഭർതൃസഹോദരിയും പ്രവാസിയുമായ ആരക്കുഴ പെരിങ്ങഴ പുതിയാമഠത്തിൽ ഏലിയാമ്മ ജോസഫും ചേർന്നാണ് ഭക്ഷ്യധാന്യ കിറ്റ് നൽകിയത്.ചുമട്ട് തൊഴിലാളി യൂണിയൻ സി. ഐ. ടി.യു വാഴപ്പിള്ളി പുളിഞ്ചോട് യൂണിറ്റ് അംഗങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് നൽകി. സി.ഐ. ടി.യു ജില്ലാ പ്രസിഡന്റ് പി ആർ മുരളീധരൻ കിറ്റ് വിതരണം നിർവഹിച്ചു.