ആലുവ: രണ്ട് മാസമായി ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. കീഴ്മാട് ചാലയ്ക്കൽ ആശാരിക്കുടിയിൽ വീട്ടിൽ കെ. സുരേഷാണ് (48) സഹായം തേടുന്നത്.
മസ്തിഷ്‌ക്കാഘാതം വന്നതോടെയാണ് സുരേഷ് രോഗാവസ്ഥയിലായത്. എറണാകുളം ലിസി ഹോസ്പിറ്റലിൽ ചികിത്സ തുടരുന്ന സുരേഷിനെ ഇരുവരെ ബന്ധുക്കളും നാട്ടുകാരുമാണ് സഹായിച്ചിരുന്നത്. ഇനിയുള്ള ചികിത്സ തുടരാനാകാതെ കുടുംബം വിഷമിക്കുകയാണ്.
മൂത്തമകളെ വിവാഹം കഴിപ്പിക്കാൻ വീട് പണയം വച്ചതിനാൽ സഹകരണ ബാങ്കിൻെറ ജപ്തി ഏത് നിമിഷവും പ്രതീക്ഷിക്കുന്നുണ്ട്. ആശുപത്രിയിൽ ഭാര്യ ബിന്ദുവും മകൾ അനുവുമാണ് നിൽക്കുന്നത്. കെട്ടിടനിർമ്മാണ മേഖലയിലുണ്ടായിരുന്ന ജോലികൊണ്ടാണ് സുരേഷ് കുടുംബത്തെ നോക്കിയിരുന്നത്. സുമസുകളുടെ കാരുണ്യം പ്രതീക്ഷിച്ചാണ് കുടുംബം ഓരോ ദിനവും മുന്നോട്ടു കൊണ്ടുപോകുന്നത്. ഫോൺ: 9526996080.