ആലുവ: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് മനോഹരൻ തറയിലും ശാഖാ സെക്രട്ടറി ശശി തൂമ്പായിലും ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ കമ്മിറ്റി അംഗങ്ങളായ മുരളീധരൻ കോഴിക്കാട്ടിൽ, ബിജു വാലത്ത്, ഷിബു മാടവനപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.