ചെന്നൈ: തമിഴ്‌നാട്ടിൽ വർദ്ധിച്ചുവരുന്ന കൊവിഡ് -19 കേസുകൾക്കിടയിൽ, ചെന്നൈ, കോയമ്പത്തൂർ, വെല്ലൂർ തുടങ്ങിയ നഗരങ്ങളെ കണ്ടെയ്‌ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ നിന്ന് പരമാവധി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്തെ 34 ജില്ലകളിലായി ആകെ 388 കണ്ടെയ്‌ൻമെൻറ് സോണുകളുണ്ട്. കൊറോണ വൈറസ് കേസുകളിൽ ഭൂരിഭാഗവും കണ്ടെത്തിയ പ്രദേശങ്ങളെയാണ് കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രദേശങ്ങളിൽ കൊവിഡ് 19 പടരാതിരിക്കാൻ ഈ പ്രദേശങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 17 മരണങ്ങളുമായി 1,520 കേസുകൾ തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, 457 പേർക്ക് രോഗം സുഖപ്പെട്ടു. ചെന്നൈ, തിരുനെൽവേലി, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, സെഹംഗൽപട്ടു, മധുര, തൂത്തുക്കുടി തുടങ്ങിയ സ്ഥലങ്ങൾ ഹോട്സ്പോർട്ടുകളാണ്. ചെന്നൈയിൽ 13 നഗരമേഖലകളും കോയമ്പത്തൂരിൽ 8 ഗ്രാമീണ മേഖലകളും 10 നഗരമേഖലകളുമുണ്ട്. മധുരയിൽ ഗ്രാമ, നഗര മേഖലകളിൽ അഞ്ച് വീതം ഹോട്ടുകൾ ഉണ്ട് . സേലത്ത് 15 ഗ്രാമീണ മേഖലകളും 11 നഗരമേഖലകളുമുണ്ട്. അതുപോലെ, തഞ്ചാവൂരിന് ആറ് ഗ്രാമീണ മേഖലകളും മൂന്ന് നഗരമേഖലകളുമുണ്ട്, തിരുച്ചിരപ്പള്ളിയിൽ ഏഴ് ഗ്രാമീണ മേഖലകളും മൂന്ന് നഗരമേഖലകളുമുണ്ട്. തിരുനെൽവേലിയിൽ 19 നഗരമേഖലകളും 16 ഗ്രാമീണ മേഖലകളുമുണ്ട്. കൊവിഡ് വൈറസ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളാണ് റെഡ് സോണുകൾ.
ചെന്നൈയിൽ, ഹോട്ട്‌സ്‌പോട്ടുകളിൽ ഭൂരിഭാഗവും നഗരത്തിന്റെ വടക്കൻ ഭാഗങ്ങളായ റോയ്‌പേട്ട്, ടോണ്ടിയാർപേട്ട് എന്നിവിടങ്ങളിലാണ്. കോയമ്പത്തൂർ ജില്ലയിൽ 18 കണ്ടെയ്നർ സോണുകളുണ്ട്.