സസ്യോദയം...ഇന്ന് ലോക ഭൗമ ദിനം. അതിജീവനത്തിൻ്റെ പാതയിലാണ് മനുഷ്യരാശി. കൊറോണ ഭീഷണി മറികടക്കുന്നതിൻ്റെ ഭാഗമായി ലോക രാജ്യങ്ങൾ ഭൂരിഭാഗവും അടച്ചിട്ടിരിക്കുകയാണ്. വ്യവസായശാലകൾ അടഞ്ഞു കിടക്കുന്നതും റോഡിൽ വാഹനങ്ങൾ കുറഞ്ഞതും കാരണം പുറംതള്ളുന്ന മാലിന്യത്തിൻ്റെ തോത് നന്നേ കുറഞ്ഞിട്ടുണ്ട് അതിൻ്റെ മാറ്റങ്ങളും പ്രക്യതിയിൽ പ്രകടമാണ്. ഉണങ്ങിയ മരത്തിൻ്റെ ശിഖരത്തിൽ മുളച്ച പച്ചപ്പ്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച്ച.