ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ 76 കൊവിഡ് വൈറസ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് വൈകിട്ട് തമിഴ്‌നാട് ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ മൊത്തം ആളുകളുടെ എണ്ണം 1,596 ആയി ഉയർന്നു. രോഗം ബാധിച്ചു ഒരാൾകൂടി ഇന്ന് മരണമടഞ്ഞതോടെ കൊവിഡ് മരണസംഖ്യ സംസ്ഥാനത് 18 ആയി ഉയർന്നു. അതേസമയം, ഒരു ദിവസം 178 പേർ രോഗം മാറി ആശുപത്രി വിട്ടു. ഇതിനെത്തുടർന്ന് മൊത്തം രോഗം മാറിയവരുടെ എണ്ണം 635 ആയി ഉയർന്നു. ഇതുവരെ 53,045 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 47168 പേരെ പരിശോധനയ്ക്കും വിധേയമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 3371 വെന്റിലേറ്ററുകളാണ് ലഭ്യമായിട്ടുള്ളത്. 29,074 ഐസോലേഷന്‍ ബെഡുകളാണ് സംസ്ഥാനത്ത് സജീകരിച്ചിട്ടുള്ളതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.