ആലുവ: കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വെളിയത്തുനാട് സർവീസ് സഹകരണ ബാങ്ക് രൂപീകരിച്ച പ്രതിരോധ കർമ്മ സേന ഒരാഴ്ച നീണ്ടു നിന്ന അണുവിമുക്ത പ്രവർത്തനം സംഘടിപ്പിച്ചു. വെളിയത്തുനാട് പ്രദേശം മുഴുവനായും മാളികപീടിക, കോട്ടപ്പുറം, ആലങ്ങാട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും അണുനശീകരണം നടത്തി. ആലങ്ങാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ ഇന്നത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ്, വൈസ് പ്രസിഡന്റ് പ്രദീപ് ജോൺ, ഭരണസമിതി അംഗം എ.കെ. സന്തോഷ് എന്നിവരോടൊപ്പം കർമ്മ സേന പ്രവർത്തകരും അണുനശീകരണ പ്രവർത്തനത്തിൻ പങ്കെടുത്തു.