ramamangalam
സെന്റ് ജോർജ് കുടുംബ യൂണിറ്റ് തയ്യാറാക്കിയ മാസ്കുകളുടെ വിതരണോദ്ഘാടനം ഫാ. സിജോ സ്കറിയ മംഗലത്ത് നിർവഹിക്കുന്നു

രാമമംഗലം: ക്നാനായ വലിയ പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ 110 വീടുകളിലേക്കായി 350 മാസ്കുകൾ വിതരണം ചെയ്തു. കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്ക് ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളിൽ ഇറങ്ങാവൂ എന്ന സർക്കാർ നിർദ്ധേശത്തെ തുടർന്നാണ് മാസ്കുകൾ തയ്യാറാക്കി വിതരണം ചെയ്തത്. മാസ്കുകളുടെ വിതരണോദ്ഘാടനം ഫാ.സിജോ സ്കറിയ മംഗലത്ത് നിർവഹിച്ചു. വലിയ പള്ളി സെക്രട്ടറി സാബു കെ. ജോൺ, കമ്മ്യൂണിറ്റി ഹെൽത്ത് സൂപ്പർവൈസർ ജോയി ജോസഫ്., സുവിശേഷകൻ എം.എ. ചാക്കോ, കുടുംബ യൂണിറ്റ് ട്രസ്റ്റി എം.സി. കര്യാക്കോസ്, സെക്രട്ടറി ജോബി ജോർജ്, അനൂബ് ജോൺ എന്നിവർ പങ്കെടുത്തു.