കോലഞ്ചേരി: മാസ്ക്ക് ധരിക്കാതെ പുറത്ത് കറങ്ങി നടന്ന മൂന്നു പേർക്കെതിരെ കുന്നത്തുനാട് പൊലീസ് എപ്പിഡെമിക് ഓർഡിനൻസ് പ്രകാരം കേസെടുത്തു. ഇതുൾപ്പടെ പത്ത് പേർക്കെതിരെയാണ് ഇന്നലെ നടപടിയെടുത്തത്. ബൈക്കുകൾ 1000 രൂപ കെട്ടി വച്ചാൽ വിട്ടു നൽകുന്നുണ്ട്. ഇതോടൊപ്പം കോടതിയിൽ കേസ് നില നിൽക്കും. പുത്തൻകുരിശിൽ 11 ബൈക്ക് യാത്രികർ പിടിയിലായി. ഇന്നും പരിശോധന തുടരും. മാസ്ക്ക് ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.