ramamangalam
പലവ്യഞ്ജന കിറ്റുകളുടെ വിതരണോദ്ഘാടനം രാമമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടർ ശശി കെ കെ നിർവഹിക്കുന്നു

രാമമംഗലം: കൊവിഡ്-19 പശ്ചാത്തലത്തിൽ രാമംഗലം മർച്ചന്റ്സ് അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു.രാമമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടർ ശശി കെ.കെ ഉദ്ഘാടനം നിർവഹിച്ചു. അംഗങ്ങളുടെ കുടുംബത്തിന് ഒരു കിറ്റ് വീതം വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ജെയിംസ് കെ മാത്യൂസ്,സെക്രെട്ടറി ബേബി എം ടി,ട്രഷർ മത്തായി പി എം,ജില്ലാ കമ്മിറ്റി അംഗം സി സി ജോണ്,ഹെൽത്ത് സൂപ്പർ വൈസർ ജോയ് ജോസഫ് പോഷക സംഘടന ഭാരവാഹികളും പങ്കെടുത്തു.