കൊച്ചി: നിർദേശങ്ങളുടെ പ്രയോജനം താഴെ തട്ടിൽ ലഭിക്കാൻ ബാങ്കുകൾ വായ്പാ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച നടപടികൾ സാമ്പത്തിക മേഖലക്ക് ഉൗർജം പകരുന്നതാണ്. റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചതും ബാങ്കുകൾ ലാഭവിഹിതം വിതരണം നടത്തേണ്ടതില്ലെന്ന നിർദേശവും കൂടുതൽ വായ്പകൾ നൽകാൻ സഹായിക്കും.
നിലവിലെ ഓവർഡ്രാഫ്റ്റിന് ആറു മാസത്തെ മൊറട്ടോറിയം അനുവദിക്കണം. മൂന്നു മാസത്തെ പലിശയിളവ് അനുവദിക്കണമെന്ന വ്യാപാരികളുടെ ആവശ്യം പരിഗണിച്ചില്ല. മൂന്ന് മാസത്തെ മൊറാട്ടോറിയം കൊണ്ട് ബാങ്കുകൾക്ക് മാത്രമേ പ്രയോജനം ലഭിക്കൂ.
ചെറുകിട വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ മുമ്പ് നൽകിയിരുന്ന പരസ്പര ജാമ്യവ്യവസ്ഥയിലെ ട്രേഡേഴ്‌സ് ലോൺ തുടർന്നും നൽകണമെന്നും ചേംബർ പ്രസിഡന്റ് ജി. കാർത്തികേയനും ജനറൽ സെക്രട്ടറി കെ.എം. വിപിനും അറിയിച്ചു.