നെടുമ്പാശേരി: ആവണംകോട് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 240 ലിറ്റർ വാഷ് ആലുവ റേഞ്ച് എക്‌സൈസ് പിടികൂടി. ആവണംകോട് ആറ് സെൻറ് കോളനിക്കു സമീപം കുഴുപ്പളളം തോടിന് സമീപമാണ് വാഷ് സൂക്ഷിച്ചിരുന്നത്. പ്രതികളെ പിടികൂടിയിട്ടില്ലെങ്കിലും സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയതായി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപി അറിയിച്ചു. റെയ്ഡിൽ പ്രിവൻറീവ് ഓഫീസർമാരായ എം.കെ. ഷാജി, എ. വാസുദേവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.ആർ. രാജേഷ്, എസ്. അനൂപ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.ജെ. ധന്യ, എ.കെ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.