കൊച്ചി: ഏപ്രിൽ 22 മുതൽ മുൻഗണനാവിഭാഗം കാർഡുകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഏപ്രിൽ 27 മുതൽ നടത്തുന്നതിനായി പുന:ക്രമീകരിച്ചു. മുൻണനാ വിഭാഗത്തിന് അരിവിതരണം ഏപ്രിൽ 22 ന് ആരംഭിക്കും. കാർഡിലെ ഓരോ അംഗത്തിനും സൗജന്യമായി 5 കിലോഗ്രാം അരിവീതമാണ് നൽകുന്നത്. വിതരണം ഏപ്രിൽ 26ന് പൂർത്തീകരിക്കും. തിരക്കൊഴിവാക്കുവാൻ ചില ക്രമീകരണങ്ങൾ റേഷൻ കടകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 22 മുതൽ 26 വരെ തീയതികളിൽ യഥാക്രമം 1,2 3,4 5,6 7,8 9,0 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകളാണ് റേഷൻ വാങ്ങാൻ എത്തേണ്ടത്.
27 മുതൽ സംസ്ഥാന സർക്കാരിന്റെ പലവ്യഞ്ജന കിറ്റ് പിങ്ക് കാർഡുകാർക്ക് വിതരണം ചെയ്യും.താഴെ പറയും പ്രകാരം റേഷൻ കാർഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കിറ്റുകളുടെ വിതരണം.


തീയതി റേഷൻ കാർഡിന്റെ അവസാന അക്കം
27 - 0
28 - 1
29 - 2
30 - 3
02 - 05: 4
03 - 5
04 - 6
05 - 7
06 - 8
07 - 9