kichen
കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നു

കൊച്ചി : കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രംകൊച്ചി കോർപ്പറേഷന്റെ ഇടപ്പള്ളി മേഖല കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണസാധനങ്ങൾ നൽകി. സാംസ്‌കാരിക കേന്ദ്രത്തിന്റെ മേഖല ഓഫീസിൽവച്ച് കേന്ദ്രം പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ്, സെക്രട്ടറി കെ.ആർ.സജി എന്നിവരിൽ നിന്ന് ഭക്ഷണസാധനങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശ് സക്കറിയ, കൗൺസിലർ ജോസഫ് അലക്‌സ് എന്നിവർ ഏറ്റുവാങ്ങി.