കൂത്താട്ടുകുളം: കൂത്താട്ടുകുളം മർച്ചൻറ്സ് വെൽഫെയർ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. മൂന്നുലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. സംഘം പ്രസിഡന്റ് ലാജി എബ്രഹാം സഹകരണ വകുപ്പ് ഇൻസ്പെക്ടർമാരായ ദാസ്.പി.ജി, ബിജു.പി.എം, എന്നിവർക്ക് ചെക്ക് കൈമാറി. സെക്രട്ടറി ആര്യ ദിലീപ്, കമ്മറ്റി അംഗങ്ങളായ മത്തച്ചൻ.ടി.എം, മർക്കോസ് ജോയി, തുടങ്ങിയവർ പങ്കെടുത്തു.