ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് മാസത്തെ റേഷന് വേണ്ടിയുള്ള ടോക്കണുകൾ കാർഡുടമകൾക്ക് വീടുകളിൽ എത്തിച്ചു നൽകാനൊരുങ്ങി തമിഴ്നാട് സർക്കാർ. ഏപ്രിൽ 24, 25 തീയതികളിൽ ഉപഭോക്താക്കളുടെ വീടുകളിൽ ടോക്കൺ എത്തിച്ചുനൽകുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പറഞ്ഞു. റേഷൻ കാർഡ് ഉടമകൾക്ക് അവശ്യസാധനങ്ങൾ ലഭിക്കുന്ന ഒരു പ്രത്യേക ദിനവും സമയവും ടോക്കണുകളിൽ രേഖപ്പെടുത്തിയിരിക്കും.
ഉപഭോക്താക്കൾക്ക് അവരുടെ റേഷൻ കടകളിൽ നിന്ന് നിർദ്ദിഷ്ട ദിവസത്തിലും സമയത്തിലും അവ ശേഖരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റേഷൻ ശേഖരിക്കുമ്പോൾ പൊതുജനങ്ങൾ ശാരീരിക അകലം ഉൾപ്പെടെ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. മേയ് മാസത്തെ റേഷൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.