ചെന്നൈ: ചെന്നൈ സിറ്റി കോർപ്പറേഷന്റെ പരിധിയിൽ അംബത്തൂർ സോണിൽ (സോൺ 7) കൊവിഡ് -19 പോസിറ്റീവ് കേസ് രേഖപ്പെടുത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ടെലിവിഷൻ ചാനലിലെ മാദ്ധ്യമപ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്ന 26 പേർക്ക് നേരത്തെ തന്നെ കൊവിഡ് പോസിറ്റീവ് ആയിരുന്നു.
ഏറ്റവും കൂടുതൽ കൊവിഡ് 19 പോസിറ്റീവ് കേസുകൾ ഉള്ളത് റോയപുരം സോണിലാണ്. 116 കേസുകളാണിവിടെ ഉള്ളത്. ബുധനാഴ്ച രാവിലെ വരെ 357 പോസിറ്റീവ് കേസുകൾ ചെന്നൈയിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതനായ മാദ്ധ്യമപ്രവർത്തകൻ അമ്മയോടൊപ്പമാണ് താമസിക്കുന്നത്.
പരിശോധനയ്ക്കായി അമ്മയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മാദ്ധ്യമപ്രവർത്തകൻ താമസിക്കുന്ന അതേ കെട്ടിടത്തിലെ താമസക്കാരായ മറ്റ് പത്ത് പേർ നിരീക്ഷണത്തിലാണ്. ഇവരെ കൊവിഡ് പരിശോധന നടത്തും.