ചെന്നൈ: കൊവിഡ് 19നുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലെ റസിഡന്റ് ഡോക്ടർമാർ സമരത്തിലേക്ക്. കൊവിഡ് -19 അനുബന്ധ ചുമതലകൾ ഇന്ന് വൈകിട്ട് മുതൽ ഒഴിവാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസ് നടത്തുമ്പോഴാണ് ഡോക്ടർമാർ ഇക്കാര്യം അറിയിച്ചത്. ആശുപത്രി ഡീൻ ഡോ. ആർ. ജയന്തിക്ക് ഡോക്ടർമാർ നൽകിയ കത്തിൽ, കഴിഞ്ഞ ഒരു മാസമായി അവർ പൂർണ്ണമനസോടെ രോഗികളെ ചികിത്സിച്ചു വരികയാണെന്നും എന്നാൽ മികച്ച കോറന്റൈൻ സംവിധാനത്തിന്റെ അഭാവം മൂലം നിരവധി റസിഡന്റ് ഡോക്ടർമാർക്ക് കൊവിഡ് ബാധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.