കൊച്ചി: ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീട്ടിനകത്ത് കുടുങ്ങിപ്പോയ കുട്ടികൾക്കായി ഓൺലൈൻ ചിത്രരചനാ മത്സരം സംഘടിപ്പിച്ച് കലാ അദ്ധ്യാപകർ. പതിനഞ്ച് ദിവസങ്ങൾ കൊണ്ട് ആയിരത്തിധിലധികം ചിത്രങ്ങളാണ് എണ്ണൂറിലധികം കുട്ടികൾ അയച്ചത്. വിജയികൾക്ക് ജൂലായ് 28ന് പ്രദർശനത്തോടൊപ്പം ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
"എല്ലാവർഷവും സൗജന്യമായി നടത്താറുള്ള വെക്കേഷൻ ക്യാമ്പ് ഈ വർഷം നടത്താൻ കഴിഞ്ഞില്ല. അതാണ് ഇത്തരമൊരു പ്രോഗ്രാം ഒരുക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ കലാ അദ്ധ്യാപകരായ എം.പി മനോജ്, രഞ്ജിത് ലാൽ, തോമസ് കുരിശിങ്കൽ, സണ്ണി പോൾ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യമായി ഒരു മണിക്കൂർ ഓൺ ലൈൻ ചിത്രരചനാ ക്ലാസും തുടങ്ങും."
ആർ.കെ ചന്ദ്രബാബു
കോ ഓഡിനേറ്റർ