ആലുവ: കറ്റാനത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസനെ വധിക്കാൻ ശ്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ലോക്ക് ഡൗണിന്റെ സാമൂഹ്യ അകലം പാലിച്ചായിരുന്നു പ്രതിഷേധം.
കൊറോണ കാലത്ത് പോലും രാഷ്ട്രീയ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നവർ വൈറസിനെക്കാൾ വലിയ വിഷമാണെന്ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജെബി മേത്തർ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.എ. ഹാരിസ്, അബ്ദുൾ റഷീദ്, മുഹമ്മദ് ഷെഫീക്ക് തുടങ്ങിയവർ നേതൃത്വം നൽകി.