കൊച്ചി: ലോക്ക് ഡൗൺ സമയത്ത് മലബാർ മേഖലയിൽ പുതുതായി ആറു ബാറുകൾക്ക് ലൈസൻസ് നൽകിയ നടപടി നീതികരിക്കാൻ കഴിയില്ലെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറക്കുമെന്ന് വാഗ്‌ദാനം ചെയ്ത എൽ.ഡി.എഫ് സർക്കാർ 164 പുതിയ ബാറുകൾക്കാണ് ലൈസൻസ് നൽകിയത്. ഇതോടെ സംസ്ഥാനത്ത് 600 ബാറുകളായി .ബാർ ലൈസൻസ് നൽകുന്നതിന്റെ പിന്നിലുള്ള അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.