മരട്: മരടിലെകമ്മ്യൂണിറ്റി കിച്ചൺ 23മുതൽ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ പരാതി .മരടിൽ നഗരസഭയുടെ നേതൃത്വത്തിൽ കൊച്ചിറിഫൈനറിയുടെപെട്രോഹൗസിലും നഗരസഭവക ഇ.കെ.നായനാർ കമ്മ്യൂണിറ്റി ഹാളിലും നടന്നുവരുന്നസമൂഹഅടുക്കളകൾ23ന് വൈകുന്നേരം അസാനിപ്പിക്കുവാനാണ് തീരുമാനം.
കൊച്ചിൻ കോർപ്പറേഷൻ ഹോട്ട് സ്പോട്ട്ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽആളുകൾക്കും,അയൽസംസ്ഥാനതൊഴിലാളികൾക്കുംപുറത്തേയ്ക്കിറങ്ങാനോ,നാട്ടിന്‍പുറത്തെ തൊഴിലിനു പോകാനോ സാദ്ധ്യതയില്ലാത്തഅവസ്ഥയുണ്ട്.സമൂഹഅടുക്കളകൾ നിർത്തലാക്കിയാൽനഗരസഭയിൽനിന്ന് ഭക്ഷണംകഴിച്ചു കൊണ്ടിരുന്ന തൊഴിലാളികൾഅടക്കമുള്ളവർക്ക് ഭക്ഷണംനിഷേധിക്കുന്നതിന് തുല്യമാകും.കോടിക്കണക്കിന് രൂ പവരുമാനമുള്ള നഗരസഭ തീരുമാനംപുനപരിശോധിക്കണമെന്ന് എൽഡിഎഫ് പാർലമെൻ്ററിപാർട്ടി ലീഡർകെ.എ.ദേവസിആവശ്യപ്പെട്ടു.
"റിഫൈനറിയുടെ സഹായത്തോടെ നടത്തുന്ന അടുക്കള 23ന് വൈകുന്നരം നിർത്തലാക്കും.നഗരസഭനേരിട്ട്നടത്തുന്ന ഇ.കെ.നയനാർകമ്മ്യൂണിറ്റിഹാളിലെ അടുക്കളവഴിയുളള വിതരണത്തിന്റെ തോത് കുറച്ചുകൊണ്ട് മേയ് മൂന്നാംതീയതിവരെ തുടരും.
കൂടാതെ കുടുംബശ്രീനടത്തുന്ന സമൂഹകിച്ചണിൽ 20രൂപക്ക് ലഭിച്ചുവരുന്നഭക്ഷണവിതരണംതുടരും.ഇതിൽ10രൂപാ നഗരസഭയാണ് നൽകുന്നത്.
24-ാംതീയതിമുതൽനിർമ്മാണപ്പണികൾആരംഭിക്കാൻ അനുവാദമുളളതിനാൽഅന്യസംസ്ഥാനതൊഴിലാളികൾക്ക് നഗരസഭയുടെ ഭക്ഷണം ലഭിക്കില്ല,അത് കോൺട്രാക്ടർമാരോ കെട്ടിടഉടമയോ നൽകണമെന്ന് മരട് നഗരസഭവൈസ് ചെയർമാൻ.ബോബൻനെടുംപറമ്പിൽ പറഞ്ഞു.