bank
മൂവാറ്റുപുഴ ഗവ..സെർവന്റ്സ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുന്ന തുകയുടെ ചെക്ക് സംഘം പ്രസിഡന്റ് ബെന്നി തോമസ് മൂവാറ്റുപുഴ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ എൻ.വിജയകുമാറിന് കൈമാറുന്നു.സഹകരണ ഇൻസ്പെക്ടർ രഞ്ജിത്ത്, സംഘം സെക്രട്ടറി വി കെ വിജയൻ എന്നിവർ സമീപം

മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഗവണ്മെന്റ് സെർവന്റ്സ് സഹകരണ സംഘം 6,33,760 രൂപ സംഭാവന നൽകി. സഹകരണ സംഘം ജീവനക്കാരുടെ ഒരു മാസത്തെ ശബളവും ഭരണസമിതി അംഗങ്ങളുടെ അലവൻസവും സഹകരണ സംഘം വിഹിതതവുമുൾപ്പടെയുള്ള തുകയാണിത്. സംഘം ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ ചെക്ക് പ്രസിഡന്റ് ബെന്നി തോമസ് സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ എൻ.വിജയകുമാറിന് കൈമാറി. സഹകരണ ഇൻസ്പെക്ടർ രഞ്ജിത്ത്, സംഘം സെക്രട്ടറി വി കെ വിജയൻ എന്നിവർ പങ്കെടുത്തു.