മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ മുഴുവൻ സമൂഹ അടുക്കളയിലേക്ക് എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ പായിപ്ര, വാളകം, ആരക്കുഴ ഗ്രാമപഞ്ചായത്തുകളിലെ സമൂഹ അടുക്കളയിലേയ്ക്കുള്ള ധനസഹായം കൈമാറി. പായിപ്ര ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേയ്ക്കുള്ള ധനസഹായം സൗത്ത് ഇന്ത്യൻബാങ്ക് മൂവാറ്റുപുഴ റീജിയണൽ മാനേജർ പി.ജെ.ജോർജ് പഞ്ചായത്ത് സെക്രട്ടറി ജഗതീഷിന് കൈമാറി. വാളകം ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേയ്ക്കുള്ള ധനസഹായം സൗത്ത് ഇന്ത്യൻബാങ്ക് മൂവാറ്റുപുഴ റീജിയണൽ മാനേജർ പി.ജെ.ജോർജ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ.രാജുവിന് കൈമാറി.
ആരക്കുഴ ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേയ്ക്കുള്ള ധനസഹായം സൗത്ത് ഇന്ത്യൻബാങ്ക് മൂവാറ്റുപുഴ റീജിയണൽ മാനേജർ പി.ജെ.ജോർജ് പഞ്ചായത്ത് പ്രസിഡന്റ് സാബു പോതൂറിന് കൈമാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, സൗത്ത് ഇന്ത്യൻ ബാങ്ക് മൂവാറ്റുപുഴ മെയിൻ ബ്രാഞ്ച് മാനേജർ എം.എസ്.അൻസ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മൂവാറ്റുപുഴ നഗരസഭ സമൂഹ അടുക്കളയിലേയ്ക്ക് അരിയും പലവ്യജ്ജനകളും നൽകിയിരുന്നു. കാനറാ ബാങ്ക് മാറാടി, ആവോലി ഗ്രാമപഞ്ചായത്തുകളുടെ സമൂഹ അടുക്കളയിലേയ്ക്കുള്ള അരിയും പലവ്യജ്ജനങ്ങളും നൽകിയിരുന്നു. മൂവാറ്റുപുഴ ശ്രീമുലം ക്ലബ്ബ് ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തുകളിലെ സമൂഹ അടുക്കളയിലേയ്ക്ക് അരിയും പലവ്യജ്ജനകളും നൽകി. മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലേയും സമൂഹ അടുക്കളയിലേയ്ക്ക് വരും ദിവസങ്ങളിൽ ഭാക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.
...