പള്ളുരുത്തി: പശ്ചിമകൊച്ചിയിലും പരിസരത്തും ലോക്ക് ഡൗണിന്റെ ലോക്ക് ജനങ്ങൾ സ്വയം അഴിച്ചു. ഇന്നലെ റോഡുകളിലും മറ്റു ഇടറോഡുകളിലും വൻ തിരക്കായിരുന്നു. മാർക്കറ്റ് ഇല്ലാത്ത മറൈൻ ജംഗ്ഷനിൽ മീൻ വിൽപ്പനക്കാരും പച്ചക്കറി, തേങ്ങ, തണ്ണി മത്തൻ, ചക്ക തുടങ്ങിയ വിൽപ്പനക്കാരും എത്തിയതോടെ ഇവിടെ ജനക്കൂട്ടമായി​. പള്ളുരുത്തി വെളിമാർക്കറ്റിൽ ക്യൂ പാലിച്ച് നിയന്ത്രിച്ചാണ് ജനങ്ങളെകയറ്റിയത്. . ഇന്നലെ രാവിലെ മുതൽ തോപ്പുംപടി ബി.ഒ.ടി പാലത്തിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. വനിതാ പൊലീസ് ഉൾപ്പടെ പത്തോളം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അത്യാവശ്യക്കാർ അല്ലാത്ത വാഹനക്കാരെ വീടുകളിലേക്ക് മടക്കി അയച്ചു. ചിലരുടെ പേരിൽ കേസുകൾ ചാർജ് ചെയ്ത് വാഹനം പിടിച്ചെടുത്തു. പളളുരുത്തി വെളിയിലും ഇടറോഡുകളിലും പരിശോധന ശക്തമായിരുന്നു.ബൈക്കിൽ രണ്ട് പേരുമായി​എത്തിയവരെയും ഹെൽമെറ്റ് ധരിക്കാത്തവരെയും പൊലീസ് പിടികൂടി കേസ് ചാർജ് ചെയ്തു.

പള്ളുരുത്തി വെളിമാർക്കറ്റിൽ ക്യൂ

ബി.ഒ.ടി പാലത്തിൽ വാഹനങ്ങളുടെ നീണ്ട നിര

റോഡുകളിലും ഇടറോഡുകളിലും വൻ തിരക്ക്

ബ്രേക്ക് ദ ചെയിൻ പൊട്ടി

ബ്രേക്ക് ദ ചെയിൻ പല സ്ഥലത്തും പൊട്ടിയസ്ഥിതിയാണ്. ആദ്യ ഘട്ടത്തിൽ പല സംഘടനകളും കാണിച്ച ശുഷ്ക്കാന്തി പിന്നീട് കാണുന്നില്ല.ചില സ്ഥലങ്ങളിൽ വെളളമുണ്ടെങ്കിൽ സാനിറ്റൈസർ ഇല്ല. മറ്റു സ്ഥലങ്ങളിൽ സാനിറ്റൈസർ ഉണ്ടെങ്കിലും വെള്ളം ഇല്ലാത്ത സ്ഥിതിയാണ്