മൂവാറ്റുപുഴ: പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് അടിയന്തിര സഹായം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രാജ്യം കൊവിഡ്-19ന്റെ ഭീതിയിൽ കഴിയുമ്പോൾ സ്വന്തമായി സുരക്ഷയൊരുക്കി സമൂഹത്തിലെത്തുന്ന പ്രാദേശിക ലേഖകർ കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയാൻ യഥാസമയം ആരോഗ്യ വിഭാഗവും പൊലീസ് ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്തുകളും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്ന പ്രവർത്തനം കാര്യക്ഷമമായി നടത്തുകയാണ്.തുച്ഛ വരുമാനക്കാരായ പ്രാദേശിക മാദ്ധ്യമപ്രവർത്തകർക്ക് മറ്റ് സഹായങ്ങൾ ഒന്നും ലഭിക്കുന്നില്ല. സർക്കാരിന്റെ പ്രത്യേക പാക്കേജിൽ ഇവരെക്കൂടി ഉൾപ്പെടുത്തി സർക്കാർ അടിയന്തിര സഹായം നൽകണമെന്ന് എൽദോ എബ്രഹാം എം.എൽ.എ കത്തിലൂടെ ആവശ്യപ്പെട്ടു.