anwarsadath-mla
കൊവിഡ് - 19 'ക്ലീൻ സിറ്റി ചലഞ്ച്'ന്റെ ഭാഗമായി ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയും വൈ.എം.സി.എയും സംയുക്തമായി നടത്തുന്ന അണു നശീകരണ പദ്ധതിയുടെ രണ്ടാം ഘട്ടം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊവിഡ് - 19 'ക്ലീൻസിറ്റി ചലഞ്ചി'ന്റെ ഭാഗമായി ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതിയും ആലുവ വൈ.എം.സി.എയും സംയുക്തമായി ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും സഹകരണത്തോടെ നടത്തുന്ന അണുനശീകരണ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു.

നഗരസഭാ ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പദ്ധതി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ ലിസി എബ്രാഹം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറേം മൈക്കിൾ, മുൻ ചെയർമാൻ എം.ടി. ജേക്കബ്, പൗരാവകാശ സംരക്ഷണസമിതി സെക്രട്ടറി സാബു പരിയാരത്ത്, എ.വി. റോയി, ജോൺസൻ മുളവരിക്കൽ, ബഷീർ പരിയാരത്ത്, വൈ.എം.സി.എ ആലുവ പ്രസിഡന്റ് ജീസൻ പുത്തൻപീടിക, വർഗീസ് അലക്സാണ്ടർ, ഷാജി കെ. കുര്യൻ, ബോബി ആന്റണി, ജോർജ് സി. ചാക്കോ, ഷഹബാസ് കുട്ടമശേരി, ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.