കളമശേരി:കായംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ വധശ്രമ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ്സ് കളമശേരി നിയോജക മണ്ഡലത്തിലെമുഴുവൻ സ്റ്റേഷനുകൾക്ക് മുൻപിലും കോവിഡ് - 19 ന്റെ നിയമങ്ങൾ പാലിച്ച് അഞ്ച് പേർ വീതം പങ്കെടുത്ത് കൊണ്ട് പ്രതിഷേധ സമരം നടത്തി. കളമശ്ശേരി പൊലീസ് സ്റ്റേഷനു മുൻപിൽ നടന്ന പ്രതിഷേധത്തിൽ നിയോജക മണ്ഡലം പ്രസിഡൻറ്
അൻവർ ഞാക്കട,ജില്ലാ സെക്രട്ടറി ഷംസു തലക്കോട്ടിൽ,
മുനിസിപ്പൽ കൗൺസിലർഎം.എ വഹാബ്,അൻസാർ പുത്തൻ വീടൻ ,
കോയാൻ പിള്ള , എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.