mookkanur
മൂക്കന്നൂര്‍ ദേവഗിരിയില്‍ കാറ്റില്‍ തകര്‍ന്ന പണിക്കാടന്‍ തങ്കപ്പന്റെ വീട് റോജി എം. ജോണ്‍ എം. എല്‍. എ. , പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിക്കുന്നു.

അങ്കമാലി: മുക്കന്നൂർ പഞ്ചായത്തിലെ ദേവഗിരി, മഞ്ഞിക്കാട്, ശങ്കരൻകുഴി, മൂലേപ്പാറ, താബോർ, എടലക്കാട്, പറമ്പയം, വട്ടേക്കാട് പ്രദേശങ്ങളിൽ മഴയിൽ വൻ നാശനഷ്ടം സംഭവിച്ചു. തുറവൂർ പഞ്ചായത്തിലെ ഒന്ന്,രണ്ട് വാർഡുകളൂൾപ്പെടുന്ന ദേവഗിരിയിൽ ചുഴലിക്കാറ്റിലും,മഴയിലും കൃഷി ഇടങ്ങളിൽ വ്യാപകമായ നഷ്ടുണ്ടായി നിരവധി വീടുകൾ മരം മറഞ്ഞുവീണ്തകർന്നു.2500 ഓളം കോഴികുഞ്ഞുങ്ങളുള്ള കോഴിഫാം പൂർണമായും തകർന്നു. വൃക്ഷങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണ് നിരവധി വീടുകളും വൈദ്യുതി പോസ്റ്റുകളും തകർന്നു. മൂക്കന്നൂർഏഴാറ്റുമുഖം റോഡിൽ പാറ, കുഴുക്കാരൻകവല, എടലക്കാട് എന്നിവിടങ്ങളിലും പൂതംകുറ്റിദേവഗിരി റോഡിൽ മൂലേപ്പാറ, ശങ്കരൻകുഴി, കോഴികുളം എന്നിവിടങ്ങളിലും റോഡുകളിൽ മരങ്ങളും വൈദ്യുതിപോസ്റ്റുകളും വീണ് ഗതാഗത തടസമുണ്ടായി.പറമ്പയം ലക്ഷംവീട് കോളനിയിലെ നിരവധി വീടുകൾക്കും നാശമുണ്ടായി.
നിരവധി പേരുടെ ജാതിത്തോട്ടങ്ങളും റബ്ബർ തോട്ടങ്ങളും പൂർണമായി നശിച്ചു. കപ്പ, വാഴ , തെങ്ങ്, കമുക്, റംബൂട്ടാൻ തുടങ്ങിയ നിരവധി വിളകൾ നശിച്ചു. ദേവഗിരി പ്രിസ്റ്റ് ഹോമിന്റെ മേൽക്കൂര വൃക്ഷങ്ങൾ വീണ് തകർന്നു.
ബെന്നി ബഹനാൻ എം. പി, റോജി എം.ജോൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ. പി. ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ ഏല്യാസ് കെ. തരിയൻ, കെ. വി. ബിബിഷ്, വി. സി. കുമാരൻ, സ്വപ്‌നജോയി, ബീന ജോൺസൺ എന്നിവർ സ്ഥലം സന്ദർശിച്ച് വിലയിരുത്തി. റോജി എം. ജോൺ എം. എൽ. എ യുടെ നിർദ്ദേശപ്രകാരം കൃഷി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നാശനഷ്ടങ്ങളുടെ കണക്കെടുപ്പാരംഭിച്ചു. വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചവർക്ക് അർഹമായ സഹായം ലഭ്യമാക്കണമെന്ന് കോൺഗ്രസ്സ് (ഐ) മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ സർക്കാറിനോടാവശ്യപ്പെട്ടു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസർ സ്മിത ആന്റണി,കൃഷി ഓഫീസർ സ്വപ്ന,പഞ്ചായത്ത് അസിസ്റ്റന്റ്എൻഞ്ചിനീയർ അരുൺകുമാർ, പഞ്ചായത്ത്സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ്പാറേക്കാട്ടിൽ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. കൃഷികൾ നശിച്ചവർ കൃഷിഭവനിലും,വീടുകൾക്ക് കേടുപാടുകൾവന്നവർ വില്ലേജ് ഓഫീസിലും അപേക്ഷകൾ നൽകണമെന്ന് പ്രസിഡന്റ് അറിയിച്ചു.