കൊച്ചി :പോലീസ് ഉദ്യോഗസ്ഥർക്ക് പ്രതിരോധ ഔഷധങ്ങൾ ഒരുക്കി മുളവുകാട് ആയുർവേദ ആശുപത്രി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഇ.എ സോണിയയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിമുളവുകാട് പോലീസ് സ്റ്റേഷനിലെ 40 പോലീസ് ഉദ്യോഗസ്ഥർക്കു പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജനിൽ നിന്ന് മുളവുകാട് എസ്.എെ മനേഷ് . കെ.പി. പ്രതിരോധ കിറ്റ് ഏറ്റുവാങ്ങി. സബ് ഇൻസ്പെക്ടർമാരായ കോശി തോമസ് , ജോബോയ്, സുധി എന്നിവർ പങ്കെടുത്തു
.എൽ.എസ്.ജി അംഗങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചനിലുള്ളവർക്കുമുള്ള പ്രതിരോധ മരുന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ്തി സാജൻ മെഡിക്കൽ ഓഫീസർ ഡോ: ഷീജയിൽ നിന്നും ഏറ്റുവാങ്ങി. അംഗങ്ങളായ ടി.എ. ഇന്ദിര, ആൻറണി അനീഷ് , ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ എന്നിവർ പങ്കെടുത്തു. . പുകയ്ക്കാനുള്ള അപരാജിത ധൂപ ചൂർണവും വിതരണം ചെയ്തു. . നാഷണൽ ആയുഷ് മിഷൻ , ആയുർവേദ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി