ആലുവ: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകാപരമായി നേത്യത്വം നൽകുന്ന അൻവർ സാദത്ത് എം.എൽ.എക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അഭിനന്ദന കത്തയച്ചു. ആലുവ നിയോജക മണ്ഡലത്തിലെ ജില്ലാ ആശുപത്രിയുടെ അത്യാഹിതവിഭാഗം ശക്തിപ്പെടുത്തുന്നതിന് എം.എൽ.എ ഫണ്ട് അനുവദിച്ചതിനും മണ്ഡലത്തിലെ പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് 32.5 ലക്ഷം രൂപയുടെ മരുന്നെത്തിക്കുന്നതിനും സമൂഹ അടുക്കളകളുടെ നടത്തിപ്പിന് സ്‌പോൺസറെ കണ്ടെത്തുന്നതിനും ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യമായ മാസ്‌കും സാനിറ്റൈസറും എത്തിക്കുന്നതിലും നടത്തിയ ഇടപെടലുകളെയാണ് മന്ത്രിയുടെ അഭിനന്ദനകത്തിന് ആധാരമായത്.