പിറവം: കൊവിഡ് വൈറസ് വ്യാപനത്തിന്റേയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ രാമമംഗലം സർവീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു . ബാങ്ക് പ്രസിഡന്റ് സി.സി.ജോൺ, മൂവാറ്റുപുഴ സഹകരണ സംഘം അസി. രജിസ്ട്രാർ വിജയകുമാറിന് ചെക്ക് കൈമാറി .ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരായ എം.വി.ബിജോയ്, എം.സി.അനിൽകുമാർ, യൂണിറ്റ് ഇൻസ്പെക്ടർ രഞ്ജിത് രാജൻ തുടങ്ങിയവർ പങ്കെടുത്തു.