ജോലികൾ 25ന് ആരംഭിക്കാം
കൊച്ചി: ജില്ലയിൽ ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചിട്ടുള്ള ഏപ്രിൽ 24ന് ശേഷം തൊഴിലുറപ്പ് ജോലികൾ പുനരാരംഭിക്കാൻ നിർദേശം. ഹോട്‌സ്‌പോട്ടുകളിൽ ജോലികൾ ആരംഭിക്കില്ല. നിബന്ധനകൾക്കനുസരിച്ചായിരിക്കും ജോലികൾ അനുവദിക്കുന്നത്.
ജോലികൾ
ലോക്ക് ഡൗൺ മൂലം നിർത്തിവച്ചവ
വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾ
പൊതുകിണർ
ചാലുകൾ
തോടുകൾ എന്നിവയുടെ പുനർനിർമാണം
കിണറുകൾ
മഴക്കുഴി
മൺകയ്യാല
ജൈവവേലി
കമ്പോസ്റ്റ് സംവിധാനങ്ങൾ
തൊഴുത്ത് എന്നിവയുടെ നിർമാണം
തരിശുഭൂമി കൃഷിക്ക് അനുയോജ്യമാക്കൽ
നിബന്ധനകൾ
പൊതു പ്രവൃത്തികൾക്ക് 20 പേരുള്ള മസ്റ്റർറോളുകൾ മാത്രമേ അനുവദിക്കൂ
അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടാൻ അനുവദിക്കില്ല
ഒരു മീറ്റർ ശാരീരികഅകലം പാലിക്കണം
എല്ലാവരും വൃത്തിയുള്ള കൈയുറകളും മാസ്‌കുകളും തോർത്തും കരുതണം
തൊഴിലിന് മുമ്പും ശേഷവും സോപ്പുപയോഗിച്ച് കൈകഴുകാനുള്ള സംവിധാനങ്ങൾ
നിരോധനം
പണിയായുധങ്ങൾ കൈമാറാൻ പാടില്ല
മുറുക്കാൻ, പുകവലി, പാൻമസാല ഉപയോഗം പാടില്ല
പൊതുസ്ഥലത്തും ജോലിസ്ഥലത്തും തുപ്പാൻ പാടില്ല
പനി, ചുമ, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ടുള്ളവരും നിരീക്ഷണത്തിലുമുള്ള ആളുകളുമായി ഇടപെട്ടവരും ജോലിക്ക് എത്തരുത്