mask
കടുങ്ങല്ലൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് മാസ്‌കുകൾ വിതരണം ചെയ്യുന്നു

ആലുവ: രണ്ടാംഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുങ്ങല്ലൂർ സേവാഭാരതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 1000 കുടുംബങ്ങൾക്ക് മാസ്‌കുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹെൽത്ത് സെക്രട്ടറി രാജേഷ് ഏലൂക്കര കീരമ്പിള്ളിൽ കോളനി നിവാസികൾക്ക് മാസ്‌കുകൾ നൽകി ഉദ്ഘാടനം ചെയ്തു. 5000ത്തോളം മാസ്‌കുകളാണ് സൗജന്യമായി വിതരണംചെയ്യുന്നത്.