ഫോർട്ടുകൊച്ചി: ഭീതി വേണ്ട കൊച്ചിയിൽ ഞങ്ങൾ സുരക്ഷിതരാണ്. കഴിഞ്ഞ ഒന്നര മാസമായി ഫോർട്ടുകൊച്ചി പട്ടാളത്ത് ഹോം സ്റ്റേയിൽ താമസിക്കുന്ന ജർമൻ സ്വദേശികളായ മാർലസ്, മരിൻ എന്നിവർ ഇന്നലെ ഫോണിൽ വീട്ടുകാരോട്പറഞ്ഞു. പതിനൊന്ന് വിദേശികളാണ് ഇവിടെ കഴിയുന്നത്.ഇതിൽ 12 വയസുകാരനും 5 വനിതകളും ഉൾപ്പടെ 11 പേരുണ്ട്.ഇതിൽ എൻജിനിയർ, ഓൺലൈൻ വർക്കർ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരുണ്ട് . 12 കാരൻ ടീജാ യും, ആൻഡ്രീസും, മാർലസും, യോഷ് നിയും, മരിനും കാരംസ് പ്രേമികളാണ് .ചെസ് കളിച്ചും പാട്ട് പാടിയും ഇവർ സമയം നീക്കുന്നു. ഇവരുടെ വീട്ടുകാർ എന്നും രാത്രിയിൽ വിളിക്കാറുണ്ട്. . ആറ് പേരാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്.പിന്നീട് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവർ ഉൾപ്പടെ 11 പേരായി. ഇവർ മാർച്ച് 30ന് നാട്ടിലേക്ക് മടങ്ങേണ്ടവരായിരുന്നു. ഇവർക്ക് ഒന്നിനും ഒരു കുറവ് ഉണ്ടാകില്ലെന്ന് ഹോം സ്റ്റേ ഉടമ ഷഹിർ പറയുന്നു. കേരളത്തിൽ വരുന്നത് ആദ്യമാണ് .ചിലർ വടക്കെ ഇന്ത്യ കറങ്ങിയാണ് കൊച്ചിയിൽ എത്തിയത്. എല്ലാവരും ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.സന്നദ്ധ പ്രവർത്തകരായ എസ്.കൃഷ്ണകുമാർ, ഹനീഫ് എന്നിവർ ഹോം സ്റ്റേ ഉടമ ഷഹീറിനെ പൊന്നാടയണിയിച്ച് ആദരിച്ചു.എല്ലാവർക്കും നന്ദിയുണ്ട്. മറക്കില്ല ഒരിക്കലും. കൊച്ചിക്കാരുടെ ഈ സ്നേഹം അവർആവർത്തിക്കുന്നു.
11ജർമ്മൻകാർ ഒന്നര മാസമായി ഫോർട്ടുകൊച്ചി പട്ടാളത്ത് ഹോം സ്റ്റേയിൽ
കൊച്ചി സുന്ദരമാണ് ,ഇവിടെയുള്ളവർ സൻമനസുള്ളവരുമാണ്.
ഇവർക്ക് ഭക്ഷണത്തിന് ഒരു കുറവുമില്ല.
എല്ലാ ദിവസവും പൊലീസും ആരോഗ്യ പ്രവർത്തകരും എത്തി ക്ഷേമം അന്വേഷിക്കും ഇവർ സാക്ഷ്യപ്പെടുത്തുന്നു.