നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് 11, 12 വാർഡുകളിൽപ്പെട്ട തുരുത്തിൽ കനത്ത കാറ്റിൽ കൃഷിനാശം സംഭവിച്ച വാഴക്കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്ന് കേരള കർഷകസംഘം നെടുമ്പാശേരി ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.ജെ. അനിൽ, വില്ലേജ് ഭാരവാഹികളായ കെ.വി. ഷാലി, കെ.ബി. മനോജ്കുമാർ എന്നിവർ അവശ്യപ്പെട്ടു. തുരുത്ത് പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ എണ്ണൂറിലധികം കുലച്ച ഏത്തവാഴകൾ ഒടിഞ്ഞുവീണിരുന്നു.