കൊച്ചി: ലോക്ക് ഡൗണിനെത്തുടർന്ന് നിലച്ച കൊച്ചി മെട്രോയുടെ തൈക്കൂടം - പേട്ട റൂട്ടിലെ നിർമ്മാണം പുനരാരംഭിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് നിർമ്മാണമെന്ന് അധികൃതർ അറിയിച്ചു.
തൊഴിലാളികൾക്ക് യാത്രാ, ആരോഗ്യപരിരക്ഷ, കൈകഴുകാനും സാനിറ്റൈസ് ചെയ്യാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ അൽക്കേഷ് കുമാർ ശർമ്മ അറിയിച്ചു.