പിറവം: എസ്.എൻ.ഡി.പി.യോഗം കിഴുമുറി വെസ്റ്റ് ശാഖ ഭക്ഷ്യധാന്യ കിറ്റുകളും മാസ്കുകളും വിതരണം ചെയ്തു.
പയർ, കടല, ഉരുളക്കിഴങ്ങ്, പഞ്ചസാര, തേയില, ഉഴുന്ന് തുടങ്ങിയ 15 ഇനങ്ങൾ അടങ്ങിയ കിറ്റുകളാണ് നൽകിയത്. ശാഖാ പ്രസിഡന്റ്മോഹനൻ ഇടപ്പാട്ടിൽ വിതരണോദ്ഘാടനം ചെയ്തു.400 പേർക്കാണ് മാസ്കുകൾ വിതരണം ചെയ്തത്. ഒരു കുടുംബത്തിന് 10 മാസ്കുകൾ വീതം നൽകി. ലോക്ക് ഡൗൺ കാലത്ത് പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 ഇനം പച്ചക്കറിതൈകളും വിതരണം ചെയ്തു.