കൊച്ചി : യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസ്സനെ ഗൂഢാലോചന നടത്തി വധിക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമരം. പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു സമരം. സമാധാനപരമായി സമരം നടത്തിയ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്ത പൊലീസ് നടപടിയെ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അപലപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ.ഷാജഹാൻ, മനു ജേക്കബ് എന്നിവർ നേതൃത്വം നൽകി.