ആലുവ: ലോക ഭൗമദിനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ 'കിച്ചൻ ഗാർഡൻ ചാലഞ്ച്' ഏറ്റെടുത്ത് മാദ്ധ്യമ പ്രവർത്തകരും. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ സ്വന്തമായി കൃഷി ചെയ്യുന്നതിനുള്ള വിത്തുകളാണ് ജില്ലാ പൊലീസ് നൽകിയത്.
റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിൽ നിന്നും പച്ചക്കറി വിത്തുകൾ കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ, ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എ.എസ്.പി എം.ജെ. സോജൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. റാഫി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിന് എസ്.പി വിഭാവനം ചെയ്ത പദ്ധതിയാണ് കിച്ചൻ ഗാർഡൻ ചാലഞ്ച്. ഫേസ്ബുക്ക് പേജ് വഴിയാണ് ചലഞ്ച് നടപ്പാക്കുന്നത്. ഇതിലൂടെ അടുക്കളത്തോട്ടത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്യാം.