കൊച്ചി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഓർഡിനൻസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വാഗതം ചെയ്തു. ശക്തമായ വകുപ്പുകളുള്ള പുതിയ ഓർഡിനൻസ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നുവെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്രാഹം വർഗീസ് പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എറണാകുളം ജില്ലാ ഭരണകൂടത്തോടൊപ്പം ജോലിചെയ്യുന്ന കൊച്ചി ഐ.എം.എയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാണ് പുതിയ ഓർഡിനൻസെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ, സെക്രട്ടറി ഡോ. ശാലിനി സുധീന്ദ്രൻ എന്നിവർ അഭിപ്രായപ്പെട്ടു.