കൊച്ചി : ലോക്ക് ഡൗണിനെ തുടർന്ന് അടച്ച കേരള ഫിഷറീസ് സമുദ്ര പഠനസർവകലാശാല (കുഫോസ്) ഇന്നുമുതൽ തുറന്നു പ്രവർത്തനം ആരംഭിക്കും. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് മൂന്നിലൊന്ന് ജീവനക്കാരെ നിയോഗിച്ചുകൊണ്ടായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക. ഇതിന് മന്നോടിയായി സർവകലാശാല ആസ്ഥാനമന്ദിരവും ഫിഷറീസ് ഫാക്കൽറ്റി വിഭാഗവും, മാനേജ്‌മെന്റ് , ഓഷൻ സയൻസ് സ്‌കൂളുകളും ആരോഗ്യവകുപ്പ് അധികൃതരുടെ മാനദണ്ഡപ്രകാരം തൃപ്പൂണിത്തുറ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ശുചീകരിച്ചതായി കുഫോസ് രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ അറിയിച്ചു. ഫയർസ്റ്റേഷൻ ഓഫീസർ കെ. ഷാജി നേതൃത്വം നൽകി.

ഓഫീസുകൾ ഇന്ന് തുറക്കുമെങ്കിലും സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സാധാരണ നിലയിലുള്ള അദ്ധ്യയനം ആരംഭിക്കുകയുള്ളു. അതുവരെ നിലവിലുള്ള ഓൺലൈൻ ക്ലാസുകൾ തുടരും. കർഷകർക്കുള്ള മാർഗനിർദേശങ്ങളും രോഗബാധ നിയന്ത്രിക്കുന്നതിനുള്ള പരിഹാരമാർഗങ്ങളും ഓൺലൈനായും ഫോണിലൂടെയും ഇന്നുമുതൽ നൽകിത്തുടങ്ങും