piravom
ലോക ഭൗമ ദിനത്തോടനുബന്ധിച്ച് എടയ്ക്കാട്ടുവയലിൽ അനൂപ് ജേക്കബ് എം.എൽ.എ വൃക്ഷ തൈ നടുന്നു

പിറവം: നാം ഭൂമിയിലെ സന്ദർശകർ മാത്രമാണെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. ഭൗമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് എടയ്ക്കാട്ടുവയൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ഭൂമിക്കൊരു കുട വൃക്ഷ തൈകൾ നടൽ' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 3-ാ വാർഡ് കൈതക്കുഴിയിൽ എം.എൽ.എ. വൃക്ഷതൈ നട്ടു.പഞ്ചായത്തംഗം കെ.ആർ.ജയകുമാർ, തിരമറയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ബെന്നി കെ.പൗലോസ്, ബിജു മാത്യൂ പങ്കെടുത്തു.ആരക്കുന്നം ജംഗ്ഷനിൽ കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് വേണു മുളന്തുരുത്തി വൃക്ഷതൈ നട്ടു. ഗ്രാമ പഞ്ചായത്തംഗം കെ.ആർ.ജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ആശ അച്ചുതൻ ,എം.എസ്.ജോയി പങ്കെടുത്തു. പഞ്ചായത്തിലെ 20 കേന്ദ്രങ്ങളിലാണ് മരങ്ങൾ നട്ടത്. കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് തൈകൾ നട്ടത്.