നെടുമ്പാശേരി: കേരളത്തിലായിരുന്ന 18 യു.എ.ഇ ഉദ്യോഗസ്ഥർ പ്രത്യേക വിമാനത്തിൽ ഷാർജയിലേക്ക് മടങ്ങി. ഇന്നലെ വൈകിട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യ വിമാനത്തിലാണ് യാത്ര തിരിച്ചത്. കുടുംബസമേതം 25 പേർ മടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും 20 പേരാണ് വിമാനത്താവളത്തിൽ എത്തിയത്. ഇവരിൽ രണ്ട് സ്ത്രീകളുടെ പാസ്പോർട്ടിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം യാത്ര മുടങ്ങി. കൊച്ചിയിൽ നിന്ന് ഹൈദരാബാദിലെത്തിയ ശേഷമാണ് ഷാർജയിലേക്ക് മടങ്ങിയത്.