bjp
കുവെെറ്റിലെ മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യാക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എൻ.ആ|.എെ.സ് കുവെെറ്റ്സ് ഭാരവാഹി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന് നിവേദനം നൽകുന്നു.

കൊച്ചി : കുവൈറ്റിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന അബ്ബാസിയ, മഹബുല ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ അവശ്യ വസ്തുക്കളുടെ ലഭ്യത കുറവ് പരിഹരിക്കാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കുവെെറ്റ് സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര നടപടിസ്വീകരിച്ചതായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു.തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും കുവെെറ്റ് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുന്നിട്ടുണ്ടെന്ന് മുരളീധരൻ വ്യക്തമാക്കി..കാര്യങ്ങൾ മെച്ചപ്പെടുന്ന മുറയ്ക്ക് ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്നതിന് നടപടിസ്വീകരിക്കുമെന്ന് മുരളീധരൻ ഉറപ്പുനൽകിയെന്നും കൃഷ്ണകുമാർ പറഞ്ഞു. .എൻ.ആർ.എെസ് ഒഫ് കുവെെറ്റിന്റെ നേതൃത്വത്തിൽ നമോ ഹെല്പ്ലൈൻ പ്രതിനിധികൾ സി. കൃഷ്ണകുമാറിനെ നേരിട്ടു കണ്ടു നിവേദനം നൽകിയിരുന്നു.