kklm
ലോക ഭൗമ ദിനാചരണത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് സി.പി.എം കൂത്താട്ടുകുളം ജൈവ പച്ചക്കറികൃഷി ഉദ്ഘാടനം ഷാജു ജേക്കബ് നിർവഹിക്കുന്നു

കൂത്താട്ടുകുളം: ലോക ഭൗമ ദിനാചരണത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് സി.പി.എം കൂത്താട്ടുകുളം ഏരിയാ കമ്മിറ്റി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. ഏരിയാ കമ്മിറ്റി ഓഫീസ് വളപ്പിൽ പച്ചക്കറി തൈകൾ നട്ടുകൊണ്ട് ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. എം.ആർ സുരേന്ദ്രനാഥ്, സി.എൻ പ്രഭാകുമാർ, സണ്ണി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.