അങ്കമാലി: എടക്കുന്നിൽ പൂട്ടിക്കിടക്കുന്ന അരിമില്ലിൽ നിന്ന് ചാരായം വാറ്റുന്നതിനായി തയ്യാറാക്കിയ 400 ലിറ്റർ വാഷ് എക്‌സൈസ് പിടികൂടി നശിപ്പിച്ചു. രണ്ട് ഡ്രമ്മുകളിലായി മില്ലിന് പിന്നിൽ ഷീറ്റ് കൊണ്ട് മറച്ച് ഒളിപ്പിച്ച നിലയിലാണ് വാഷ് കണ്ടെത്തിയതെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് പറഞ്ഞു.
അങ്കമാലി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.ബി. സജീവ്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എ. ഷിബു, വി.ബി. രാജേഷ്, പി.പി. ഷിവിൻ, സി.എസ്. വിഷ്ണു, ജാക്‌സൺ തോമസ്, വനിതാ സിവിൽ ഓഫീസർ എം.എ. ധന്യ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.