പിറവം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലാം ക്ലാസുകാരിയുടെ കൈത്താങ്ങ്. പെരിയപ്പുറം ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥിനി സാന്ദ്ര മരിയ സോണിയാണ് തന്റെ സമ്പാദ്യമായ 3440 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രനെ പണം ഏല്പിച്ചു. സോണി ജോസഫിന്റെയും ഷിമോളുടേയും മകളാണ് സാന്ദ്ര മരിയ .