കോതമംഗലം: തേൻ ശേഖരിക്കാൻ വനത്തിൽ പോയ ആളെ മരത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി .ഉരുളൻതണ്ണി കണ്ടത്തിക്കുടി ജോണി (50) ആണ് മരണമടഞ്ഞത്. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭാഗമായ ഉരുളൻതണ്ണി വനത്തിലാണ് അപകടം നടന്നത്. അസിസ്റ്റൻഡ് വൈൽഡ് ലൈഫ് വാർഡൻ പി.എ. ജലീലിന്റെ നേതൃത്വത്തിലുള്ളള വനപാലകസംഘം സ്ഥലത്തെത്തി. ഭാര്യ: എൽസി. മക്കൾ : ജിബിൻ, മെറിൻ.